css menu maker by Css3Menu.com

-->

Pages

Thursday, December 21, 2017

Satsanga Prabhashana Parampara


വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍, ഫൗണ്ടേഷന്‍
ആനന്ദധാം, ശൃംഗപുരം, കൊടുങ്ങല്ലൂര്‍
ഫോണ്‍  : 0480 2803349


സുഹൃത്തുക്കളേ,
"ആപദി കിം കരണീയം....
സ്മരണീയം പാദയുഗളമംബായാഃ  എന്ന വാക്കുകളിലെ പൊരുള്‍ നമുക്ക് വെളിപ്പെടുത്തുന്നതാണ് ഈ മാസം മുതല്‍ ഇവിടെ പുനരാരംഭിക്കുന്ന ആചാര്യന്‍ ഗിരീഷ്കുമാറിന്‍റെ സത്സംഗ പ്രഭാഷണങ്ങള്‍. മേല്‍പ്പറഞ്ഞ  സത്യത്തിനെ അടിവരയിട്ട് ഉറപ്പിക്കാനായി ശ്രീ ഗിരീഷ്ജി, പരാശക്തിയുടെ അടിയന്തിര സന്ദേശമായ ശ്രീദേവീമാഹാത്മ്യമാണ് ഇത്തവണ പ്രഭാഷണ പരമ്പരയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഡിസംബര്‍ 30,31 തിയ്യതികളില്‍ വൈകുന്നേരം 4 മണി മുതല്‍ 6 മണിവരെയാണ് പ്രഭാഷണം. കുടുംബസമേതം, സുഹൃത്തുക്കളേയുംകൂട്ടി പരിപാടികളില്‍ പങ്കെടുത്ത് അനുഗൃഹീതരാകാന്‍ സാദരം ക്ഷണിക്കുന്നു.

വിധേയ
എം. ലക്ഷ്മികുമാരി
                                                    
പ്രത്യേകശ്രദ്ധയ്ക്ക്  :

ഈ മാസം 23-ാം തിയ്യതി ശനിയാഴ്ച, ശ്രീശാരദാ ജയന്തിയോടനുബന്ധിച്ച് നടത്താറുള്ള മാതൃപൂജ രാവിലെ 9.30 മുതല്‍ ഇവിടെ നടത്തുന്നതാണ്. എല്ലാ രക്ഷകര്‍ത്താക്കളും ഇതില്‍ പങ്കെടുത്ത് ആനന്ദനിര്‍വൃതിയടയാനുള്ള അപൂര്‍വ്വ അവസരത്തെ ഉപയോഗപ്പെടുത്താനപേക്ഷ.

No comments: